വീട് വാങ്ങാന്‍ കാനഡയില്‍ അഫോര്‍ഡബിളായ നഗരങ്ങള്‍ എഡ്മന്റണും റെഡ് ഡീറും: റോയല്‍ ലെ പേജ് റിപ്പോര്‍ട്ട് 

By: 600002 On: May 30, 2024, 11:51 AM

 


കാനഡയില്‍ ഭവനവില വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വീട് വാങ്ങുന്നവര്‍ക്ക് ഏറ്റവും അഫോര്‍ഡബിളായ നഗരങ്ങളായി മാറുകയാണ് എഡ്മന്റണും റെഡ് ഡീറും. റോയല്‍ ലേ പേജ് പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഓണ്‍ലൈന്‍ പാനല്‍ ഉപയോഗിച്ച് ടൊറന്റോ, മോണ്‍ട്രിയല്‍, വാന്‍കുവര്‍ എന്നിവടങ്ങളിലെ 900 താമസക്കാരെ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

വീട് വാങ്ങിക്കുന്നവര്‍ക്ക് ഏറ്റവും വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കുന്ന നഗരങ്ങളാണ് എഡ്മന്റണും റെഡ്ഡീര്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെലവേറിയ നഗരങ്ങളായ വാന്‍കുവര്‍, ടൊറന്റോ എന്നിവടങ്ങളില്‍ നിന്നും മാറി മറ്റ് നഗരങ്ങളില്‍ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ കൂടുതലായും എഡ്മന്റണിലാണ് വീട് വാങ്ങാന്‍ ലക്ഷ്യമിടുന്നത്. 

വീട് വാങ്ങാന്‍ അഫോര്‍ഡബിളായ പത്ത് നഗരങ്ങളുടെ പട്ടിക: 

.Thunder Bay, Ont. - 22.2 per cent of household's monthly income
 .Saint John, N.B. - 25.1 per cent
 .Red Deer, Alta. - 25.7 per cent
 .Trois-Rivières, Que. - 28.5 per cent
 .Edmonton, Alta. - 28.9 per cent
 .Regina, Sask. - 29.1 per cent
 .St. John's, Nfld. - 30.1 per cent
 .Quebec City, Que. - 30.8 per cent
 .Sherbrooke, Que. - 30.8 per cent
 .Winnipeg, Man. - 31.8 per cent