വേവിക്കാത്ത കരടി മാംസം കഴിച്ച് അമേരിക്കയില്‍ കുടുംബ സംഗമത്തിനെത്തിയവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു 

By: 600002 On: May 29, 2024, 2:42 PM

 


സൗത്ത് ഡക്കോട്ടയിലെ ഒരു കുടുംബ സമ്മേളനത്തില്‍ നോര്‍ത്തേണ്‍ സസ്‌ക്കാച്ചെവനില്‍ നിന്നുമെത്തിച്ച കരടി മാംസം കഴിച്ച നിരവധി ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വേവിക്കാത്ത മാംസം കഴിക്കുന്നതിലൂടെ ബാധിക്കുന്ന ട്രൈക്കിനല്ലോസിസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ വന്യമൃഗങ്ങളുടെ മാംസങ്ങളില്‍ സാധാരണമായി കാണാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. രോഗം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഏജന്‍സി അറിയിച്ചു. 

ട്രൈക്കിനെല്ലനിമറ്റോഡുകള്‍ ബാധിച്ച മൃഗങ്ങളില്‍ നിന്ന് മാംസം കഴിക്കുന്നതിലൂടെ പകരുന്ന സൂനോട്ടിക് രോഗമാണ് ട്രൈക്കിനെല്ലോസിസ്. പനി, കഠിനമായ പേശീ വേദന, കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം ബാധിച്ച കുടുംബം മാംസം 45 ദിവസത്തോളം ഹൗസ്‌ഹോള്‍ഡ് ഫ്രീസറില്‍ പച്ചക്കറികള്‍ ഉപയോഗിച്ച് ഗ്രില്‍ ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു. ചില പരാന്നഭോജികള്‍ക്ക് ഫ്രീസറില്‍ മരവിപ്പിക്കുന്നതിലൂടെ കൊല്ലപ്പെടുന്നു. എന്നാല്‍ കാനഡയില്‍ കാണപ്പെടുന്ന സാധാരണ ട്രൈക്കിനെല്ലകള്‍ക്ക് അതിനെ അതിജീവിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.