'ബില്‍ 20': പ്രവിശ്യാ സര്‍ക്കാരിനെതിരെ പോരാട്ടം തുടര്‍ന്ന് ആല്‍ബെര്‍ട്ട മുനിസിപ്പാലിറ്റീസ്; ബില്‍ ബോര്‍ഡ് സ്ഥാപിക്കും 

By: 600002 On: May 29, 2024, 12:50 PM

 


മുനിസിപ്പാലിറ്റികള്‍ക്ക് മേല്‍ കൂടുതല്‍ അധികാരം നല്‍കുന്ന ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട നിയമനിര്‍മാണത്തിനെതിരായ പോരാട്ടത്തില്‍ പ്രവിശ്യയിലെ നഗരങ്ങളും പട്ടണങ്ങളും പിന്നോട്ട് പോയിട്ടില്ല. പ്രവിശ്യയിലെ 85 ശതമാനം നഗരങ്ങളെയും പട്ടണങ്ങളെയും പ്രതിനിധാകരിക്കുന്ന ആല്‍ബെര്‍ട്ട മുനിസിപ്പാലിറ്റീസ് ബില്‍ 20നെതിരെ ബില്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുകയാണ് ഇപ്പോള്‍. 'നിങ്ങള്‍ ബില്‍ 20 നെക്കുറിച്ച് ആലോചിച്ചിരുന്നോ?( Were you consulted on Bill 20?) എന്ന തലക്കെട്ടോടെയാണ് ഡിജിറ്റല്‍ ബില്‍ബോര്‍ഡുകള്‍ ആസൂത്രണം ചെയ്യുന്നത്. 

കൂടാതെ, ബില്‍ 20 നെക്കുറിച്ച് ആശങ്കകള്‍ പരിഹരിക്കുന്നതിനും സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെ അവബോധം സൃഷ്ടിക്കുന്നതിനും ഗ്രൂപ്പ് അംഗങ്ങളോടും താമസക്കാരോടും പ്രാദേശിക എംഎല്‍എയെ ബന്ധപ്പെടാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മുനിസിപ്പല്‍ അഫയേഴ്‌സ് മിനിസ്റ്റര്‍ റിക് മക്‌ഐവര്‍ കഴിഞ്ഞമാസം ബില്ല് പ്രഖ്യാപിച്ചത് മുതല്‍ പ്രാദേശിക നേതാക്കള്‍ ബില്ലിനെ വിമര്‍ശിക്കുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. 

പ്രവിശ്യ പറയുന്നതനുസരിച്ച്, ബില്‍ വിശ്വാസവും ലോക്കല്‍ ഗവണ്‍മെന്റിനെയും മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇത് എഡ്മണ്ടണിലും കാല്‍ഗറിയിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സൃഷ്ടിക്കാന്‍ അനുവദിക്കുകയും ബൈലോകള്‍ അസാധുവാക്കാനും ഏകപക്ഷീയമായി മേയര്‍മാരെയും കൗണ്‍സിലര്‍മാരെയും പുറത്താക്കാനും പ്രവിശ്യയ്ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കും.