ഫെയ്‌സ്ബുക്കില്‍ തൊഴിലുടമയ്‌ക്കെതിരെ അപകീര്‍ത്തിപരമായ പോസ്റ്റ്; കമ്പനി ജീവനക്കാരിയെ പിരിച്ചുവിട്ടു; ശരിവെച്ച് ബീസി സിവില്‍ റെസൊല്യൂഷന്‍ ട്രിബ്യൂണല്‍ 

By: 600002 On: May 29, 2024, 12:27 PM

 


ഫെയ്‌സ്ബുക്കില്‍ തൊഴിലുടമയെയും ഇടപാടുകാരെയും കുറിച്ച് അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്ത ജീവനക്കാരിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് ശരിവെച്ച് ബീസിയിലെ സിവില്‍ റെസൊല്യൂഷന്‍ ട്രിബ്യൂണല്‍ വിധി. തന്റെ മുന്‍ തൊഴില്‍ദാതാവായ വേ ടു ഗോ ട്രാഫിക് സൊല്യൂഷന്‍സ് ലിമിറ്റഡ് കാരണവും അറിയിപ്പും കൂടാതെ തന്നെ പിരിച്ചുവിട്ടുവെന്നാരോപിച്ച് ജീവനക്കാരിയായ കാന്‍ഡസ് വെസ്റ്റാണ് പിരിച്ചുവിടലുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് തുടക്കമിട്ടത്. 

എന്നാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കമ്പനിയെയും തൊഴിലുടമയെയും അവഹേളിക്കുകയും അപകീര്‍ത്തിപരമായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റിനെ പിരിച്ചുവിട്ടതെന്ന് കമ്പനി പ്രതികരിച്ചു. വെസ്റ്റ് 2,850 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാനാവില്ലെന്ന് കമ്പനി അറിയിച്ചു. 

ചില പ്രത്യേക പരിശോധനയ്ക്ക് വിധേയാരായാല്‍ ജോലി സ്ഥലത്തിന് പുറത്തുള്ള ജീവനക്കാരുടെ പെരുമാറ്റം അടിസ്ഥാനമാക്കി അവരെ നിയമപരമായി ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ കമ്പനിക്ക് അവകാശമുണ്ടെന്ന് ട്രിബ്യൂണല്‍ വൈസ് ചെയര്‍ കേറ്റ് കാംബെല്‍ വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. വെസ്റ്റിന്റെ അവകാശവാദങ്ങള്‍ ട്രിബ്യൂണല്‍ തള്ളി.