എഞ്ചിന്‍ തകരാര്‍: ഡെല്‍ഹിയിലേക്കുള്ള എയര്‍ കാനഡ വിമാനം ടൊറന്റോയിലേക്ക് തിരിച്ചിറക്കി

By: 600002 On: May 29, 2024, 11:44 AM

 

ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഡെല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ കാനഡ വിമാനം എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനം തിരിച്ചിറക്കിയത്. 

ടൊറന്റോയില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം ഡെല്‍ഹിയിലേക്ക് പുറപ്പെട്ട AC042  വിമാനമാണ് തിരിച്ചിറക്കിയത്. ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രശ്‌നം നേരിട്ടതായും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ അനുസരിച്ച് എഞ്ചിന്‍ ഷട്ട്ഡൗണ്‍ ചെയ്തതായും എയര്‍ കാനഡ പറഞ്ഞു. ചൊവ്വാഴ്ച സര്‍വീസ് സാധാരണ നിലയില്‍ പുനരാരംഭിച്ചു.