മോണ്‍ട്രിയല്‍ സ്വദേശിയെ തേടി ഭാഗ്യമെത്തി; ഒറ്റദിവസം കൊണ്ട് കോടീശ്വരനായി

By: 600002 On: May 28, 2024, 3:29 PM

 

 

പത്രങ്ങളിലും മാസികകള്‍ക്കും ജ്യോതിഷ കോളം എഴുതുന്ന മോണ്‍ട്രിയല്‍ സ്വദേശിയായ റോബര്‍ട്ട് ഗാരോയെ തേടി ഭാഗ്യമെത്തി. ലോക്കല്‍ കണ്‍വീനിയല്‍സ് സ്‌റ്റോറില്‍ നിന്നും ഗ്രാന്‍ഡെ വീ ടിക്കറ്റ് വാങ്ങിയ ഗാരോയ്ക്ക് ലോട്ടറിയടിച്ചു.  ലോട്ടറി ടിക്കറ്റെടുത്ത ഗാരോ അര്‍ധരാത്രി നറുക്കെടുപ്പ് ഫലങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. നറുക്കെടുപ്പ് ഫലം അമ്പരിപ്പിച്ചു. നറുക്കെടുപ്പില്‍ വിജയി ഗാരോയായിരുന്നു. അഞ്ച് നമ്പറുകളും ബോണസ് നമ്പറും യോജിപ്പിച്ച് മികച്ച സമ്മാനമാണ് ഗാരോ നേടിയത്. പ്രതിദിനം 1000 ഡോളര്‍ എന്ന ഇനത്തിലാണ് ഗാരോ വിജയിച്ചത്. 

ലോട്ടോ-ക്യുബെക്ക് നടത്തിയ ചടങ്ങിനിടെ താന്‍ വര്‍ഷങ്ങളായി ഗ്രാന്‍ഡെ വി കളിക്കുന്നുണ്ടെന്നും ജീവിതത്തിനായി 1000 ഡോളര്‍ നേടുക എന്ന ആശയം തനിക്ക് ഇഷ്ടമായെന്നും ഗാരോ പറഞ്ഞു. 

എന്നാല്‍ പ്രതിദിനം 1,000 ഡോളര്‍ വാര്‍ഷിക തുകയ്ക്ക് പകരം ലോട്ടറി തുക ഒറ്റത്തവണയായി തെരഞ്ഞെടുത്തു. ഇതോടെ 7 മില്യണ്‍ ഡോളറാണ് ഗാരോയ്ക്ക് ഒറ്റയടിക്ക് ലഭിച്ചത്. ഗാരോ ഇതോടെ കോടീശ്വരനായി. ഒരു കോണ്ടോ അല്ലെങ്കില്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ കണ്‍വെര്‍ട്ടിബിള്‍ വാങ്ങാന്‍ തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നത് തുടരാന്‍ മികച്ച ടെലസ്‌കോപ്പ് വാങ്ങാനും ഗാരോ പദ്ധതിയിട്ടിട്ടുണ്ട്.