യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ടിക്കറ്റ് വാഗ്ദാനം ചെയ്ത് എയര്‍ കാനഡ 

By: 600002 On: May 28, 2024, 12:58 PM

 


പതിവായി നാട്ടിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ടിക്കറ്റ് വാഗ്ദാനം ചെയ്ത് എയര്‍ കാനഡ. പ്രീപെയ്ഡ് എയര്‍ കാനഡ ഫ്‌ളൈറ്റ് പാസ് പ്രീ-ബുക്ക് ക്രെഡിറ്റുകള്‍ അനുവദിക്കുന്നു. ഇത് പിന്നീട് വണ്‍-വേ ഫ്‌ളൈറ്റുകള്‍ക്കായി റിഡീം ചെയ്യാവുന്നതാണ്. നോര്‍ത്ത് അമേരിക്കയ്ക്ക് അകത്തോ പുറത്തോ മറ്റൊരു സ്ഥലത്തേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഫ്‌ളൈറ്റുകളെ ബന്ധിപ്പിക്കുന്നതിനും ക്രെഡിറ്റ് അക്കൗണ്ട് ഉണ്ട്. ഓരോ വണ്‍-വേ ഫ്‌ളൈറ്റും ഒരു ക്രെഡിറ്റിന് തുല്യമാണ്. 

ആഭ്യന്തര, അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്‌കൗണ്ട് നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ ഫ്‌ളെക്‌സ് മോഡില്‍ വണ്‍-വേ ഫ്‌ളൈറ്റ് ക്രെഡിറ്റുകളുടെ സൗകര്യപ്രദവും അഫോര്‍ഡബിളുമായി പാക്കേജാണ് സ്റ്റുഡന്റ് പാസ്. നോര്‍ത്ത് അമേരിക്കയിലേക്കോ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കോ യാത്ര ചെയ്യാന്‍ ഇവ ഉപയോഗിക്കാം. 

വിദ്യാര്‍ത്ഥികളുടെ പാക്കേജ് ക്രെഡിറ്റ് അധിഷ്ഠിത ഓപ്ഷനുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം, വെസ്റ്റേണ്‍ കമ്മ്യൂട്ടര്‍ ബണ്ടിലുകള്‍ക്കുള്ള പാസുകള്‍ 10 ഫ്‌ളൈറ്റ് ക്രെഡിറ്റുകള്‍ അല്ലെങ്കില്‍ മൂന്നോ ആറോ മാസത്തേക്കുള്ള അണ്‍ലിമിറ്റഡ് ട്രാവല്‍ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അണ്‍ലിമിറ്റഡ് ട്രാവല്‍ ഓപ്ഷന്‍ നല്‍കിയിട്ടില്ല.