കാല്‍ഗറിയില്‍ ജീവിതനിലവാരം മോശമാണെന്ന് അഞ്ചില്‍ മൂന്ന് പേര്‍: സര്‍വേ റിപ്പോര്‍ട്ട്

By: 600002 On: May 28, 2024, 11:54 AM

 

കാനഡയിലെ വിവിധയിടങ്ങളില്‍ നിന്ന് കൂടാതെ ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികളുടെ ഹോട്ട് സ്‌പോട്ടായി കാല്‍ഗറി തുടരുമ്പോള്‍ നഗരത്തിലെ ജീവിത നിലവാരം സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്. കാല്‍ഗറിയില്‍ ജീവിതനിലവാരം മോശമായി കൊണ്ടിരിക്കുകയാണെന്നാണ് ജനങ്ങളില്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇപ്‌സോസ് നടത്തിയ സര്‍വേയില്‍ കാല്‍ഗറിയില്‍ താമസിക്കുന്ന അഞ്ചില്‍ മൂന്ന് പേര്‍ക്ക് നഗരത്തില്‍ ജീവിത നിലവാരം മോശമായി കൊണ്ടിരിക്കുകയാണെന്നാണ് അഭിപ്രായം. 

ഫെബ്രുവരി 27 നും മാര്‍ച്ച് 26 നും ഇടയില്‍ 2,500ലധികം കാല്‍ഗേറിയക്കാരിലാണ് സര്‍വേ നടത്തിയത്. 70 ശതമാനം പേര്‍ ജീവിത നിലവാരം മികച്ചതാണെന്ന് പ്രതികരിച്ചെങ്കിലും ജീവിത നിലവാരത്തെ കുറിച്ചുള്ള ധാരണകള്‍ നെഗറ്റീവായി മാറിയെന്ന് സര്‍വേയില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി നഗരത്തിലെ ജീവിത നിലവാരം കൂടുതല്‍ വഷളായെന്ന് മിക്കവരും പറയുന്നു. 

ഇന്‍ഫ്രാസ്ട്രക്ചര്‍, ട്രാഫിക്, റോഡ്, ഭവന രഹിതര്‍, ദാരിദ്ര്യം, അഫോര്‍ഡബിള്‍ ഹൗസിംഗ്, ക്രൈം, സേഫ്റ്റി, പോലീസിംഗ് തുടങ്ങിയവ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ പുരോഗതി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. 2023 അവസാനത്തോടെ ഈ മേഖലകളെല്ലാം മുന്‍നിരയില്‍ എത്തി. എന്നാല്‍ ഈ വര്‍ഷം സമ്പദ്‌വ്യവസ്ഥയും ഗതാഗതവുമാണ് മുന്‍ഗണനയില്‍ ഉള്‍പ്പെട്ടത്. 

സിറ്റി സര്‍വീസുകളുടെ കാര്യത്തില്‍ അഫോര്‍ഡബിള്‍ ഹൗസിംഗ്, ഡെവലപ്‌മെന്റ് അപ്രൂവല്‍, സിറ്റി പ്ലാനിംഗ്, റിയല്‍ എസ്റ്റേറ്റ്, സോഷ്യല്‍ സര്‍വീസ് എന്നിവയില്‍ കാല്‍ഗേറിയക്കാര്‍ക്ക് സംതൃപ്തിയില്ലെന്ന് സര്‍വേയില്‍ കണ്ടെത്തി.