'പ്രോജക്ട് ഒഡീസി': ജിടിഎയില്‍  മോഷണം പോയ 369 ഓളം വാഹനങ്ങള്‍ കണ്ടെടുത്തു;16 പേരെ അറസ്റ്റ് ചെയ്തു 

By: 600002 On: May 28, 2024, 9:38 AM

 


വാഹനമോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് 33.2 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 369 ഓളം വാഹനങ്ങള്‍ കണ്ടെടുത്തതായി പീല്‍ പോലീസ് അറിയിച്ചു. പ്രോജക്ട് ഒഡീസി എന്ന ഓപ്പറേഷന്റെ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച വാഹനങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ 16 പേരെ അറസ്റ്റ് ചെയ്യുകയും പത്ത് പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. 

അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന 26 പ്രതികളില്‍ 14 പേര്‍ ഓട്ടോ മോഷണവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് ജാമ്യത്തില്‍ പുറത്തിറങ്ങിയവരാണെന്ന് പോലീസ് പറഞ്ഞു. 

2023 ഒക്ടോബറില്‍ അന്വേഷണം ആരംഭിച്ചതായും ഇത് വളരെ ആസൂത്രിതമായി നടത്തിയ ക്രിമിനല്‍ ഓപ്പറേഷനാണ് എന്നും പീല്‍ റീജന്‍ പോലീസ് മേധാവി നിഷാന്‍ ദുരയപ്പ പറയുന്നു. മോഷ്ടിച്ച വാഹനങ്ങള്‍ യുഎഇ, ഒമാന്‍ എന്നിവടങ്ങളിലേക്കാണ് പോകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.