ബില്‍ഡിംഗ് പെര്‍മിറ്റ് പ്രക്രിയകള്‍ വേഗത്തിലാക്കാന്‍ പുതിയ ഓണ്‍ലൈന്‍ ഹബ്ബുമായി ബീസി സര്‍ക്കാര്‍ 

By: 600002 On: May 28, 2024, 9:15 AM

 


ബ്രിട്ടീഷ് കൊളംബിയയിലുടനീളമുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് പ്രക്രിയകള്‍ വേഗത്തിലാക്കാന്‍ പുതിയ ഓണ്‍ലൈന്‍ ഹബ്ബ് ആരംഭിച്ച് ബീസി സര്‍ക്കാര്‍. മന്ദഗതിയിലുള്ളതും സങ്കീര്‍ണവുമായ ബില്‍ഡിംഗ് പെര്‍മിറ്റ് പ്രക്രിയകള്‍ പൂര്‍ത്തിയാകാത്തത് അടിയന്തരമായി ആവശ്യമുള്ള സമയത്ത് ഭവന വികസനം വൈകിപ്പിച്ചുവെന്നും ഇതിന് പരിഹാരമായാണ് പുതിയ ഓണ്‍ലൈന്‍ ഹബ്ബ് ആരംഭിക്കുന്നതെന്നും പ്രീമിയര്‍ ഡേവിഡ് എബി പറയുന്നു. 

പ്രാദേശിക ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ക്ക് ഡിജിറ്റല്‍ ബില്‍ഡിംഗ് പെര്‍മിറ്റ് സിസ്റ്റം ഒരു വണ്‍-സ്റ്റോപ്പ് ഷോപ്പ് ആയിരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. കൂടാതെ, 12 മുനിസിപ്പാലിറ്റികളും രണ്ട് ഫസ്റ്റ് നേഷന്‍സ് സര്‍ക്കാരുകളും പുതിയ സംവിധാനത്തിന്റെ ആദ്യ പൈലറ്റ് ഘട്ടത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിവിധ കമ്മ്യൂണിറ്റികളിലെ ആവശ്യകതകള്‍ മാനദണ്ഡമാക്കി ബില്‍ഡര്‍മാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് ഭവന മന്ത്രി രവി കഹ്ലോണ്‍ പറഞ്ഞു.