45 വര്‍ഷം പഴക്കമുള്ള ബനാറസി സാരി കൊണ്ടൊരു ഔട്ട്ഫിറ്റ്, ദിവ്യയുടെ വസ്ത്രത്തിനു പിന്നില്‍ പൂര്‍ണിമ

By: 600007 On: May 28, 2024, 8:06 AM

കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റില്‍ തിളങ്ങിയ നടി ദിവ്യ പ്രഭയുടെ വസ്ത്രവും ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. പൂര്‍ണിമ ഇന്ദ്രജിത്താണ് ദിവ്യയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. 'പ്രാണ' എന്ന സ്വന്തം ഡിസൈന്‍ സ്റ്റുഡിയോയിലൂടെ വീണ്ടും ഫാഷന്‍ ലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ് പൂര്‍ണിമ. 45 വര്‍ഷം പഴക്കമുള്ള ബനാറസി സാരി കൊണ്ട് സ്‌കേര്‍ട്ട് സെറ്റ് ഡിസൈന്‍ ചെയ്യുന്ന വീഡിയോ പൂര്‍ണിമ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. 

സാരി കൊണ്ട് സ്‌കേര്‍ട്ട്, ഷര്‍ട്ട്, വിന്റേജ് ബ്രാലെറ്റ് എന്നിവയാണ്  പൂര്‍ണിമ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് പൂര്‍ണിമ തയ്‌ച്ചെടുക്കുന്നതും ദിവ്യപ്രഭ അണിഞ്ഞുനോക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. സാന്ദ്ര രശ്മിയാണ് ദിവ്യപ്രഭയെ സ്റ്റൈല്‍ ചെയ്തത്.