നഷ്ടം നികത്താന്‍ ഓക്‌സിജന്‍ മാസ്‌ക്, സീറ്റ് ബെല്‍റ്റ് തുടങ്ങിയവ വില്‍ക്കാന്‍ ഒരുങ്ങി ലിങ്ക്‌സ് എയര്‍ 

By: 600002 On: May 27, 2024, 6:38 PM

 


കനേഡിയന്‍ ഡിസ്‌കൗണ്ട് എയര്‍ലൈന്‍ ലിങ്ക്‌സ് എയര്‍ അടച്ചുപൂട്ടിയതിനും ക്രെഡിറ്റ് പ്രൊട്ടക്ഷന് ഫയല്‍ ചെയ്തതിനും ശേഷം നഷ്ടം നികത്താനായി ചില ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുകയാണ്. മെയ് 15 ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ലിങ്ക്‌സ് എയര്‍ മറ്റ് കമ്പനികള്‍ക്ക് വില്‍ക്കുന്ന ഇനങ്ങളുടെ പട്ടിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓക്‌സിജന്‍ മാസ്‌കുകള്‍, ലൈഫ് വെസ്റ്റുകള്‍, ലാപ് ബെല്‍റ്റ്, സീറ്റുകള്‍, വാള്‍-മൗണ്ട് പ്രാം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വീല്‍, ബ്രേക്ക്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ട്രാന്‍സ്‌പോണ്ടേഴ്‌സ് തുടങ്ങിയവയും  ഉള്‍പ്പെടുന്നു. ഇടപാടുകള്‍ക്കായി ആല്‍ബെര്‍ട്ടയിലെ കിംഗ്‌സ് ബെഞ്ചിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. 

അഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തിച്ചതിന് ശേഷം 2023 ഒക്ടോബറില്‍ ലോ കോസ്റ്റ് കാരിയറായ സ്വൂപ്പ് അടച്ചുപൂട്ടി മാസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 26 ന് ലിങ്ക്‌സ് എയര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.