യുഎഇയിൽ മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ താരം; ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവം

By: 600007 On: May 27, 2024, 3:06 PM

 

ഫുജൈറ: യുഎഇയില്‍ കെട്ടിടത്തിന്‍റെ 19-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു സോഷ്യല്‍ മീഡിയ താരം. ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവമായ തിരുവനന്തപുരം സ്വദേശിനി ഷാനിഫയ്ക്ക് നിരവധി ഫോളോവേഴ്സും ഉണ്ട്. 

പതിവായി സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പങ്കുവെക്കാറുള്ള ഷാനിഫയുടെ മരണത്തിന്‍റെ ഞെട്ടലിലാണ് ഇവരുടെ ഫോളോവേഴ്സ്. കഴിഞ്ഞ വ്യാഴാഴ്ച ടിക്ക് ടോക്കില്‍ ഒരു റീല്‍ ഷാനിഫ പോസ്റ്റ് ചെയ്തിരുന്നു. 'എന്നെ പ്രണയിക്കരുത്, ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും' എന്നായിരുന്നു ആ വീഡിയോയുടെ ക്യാപ്ഷന്‍. ഷാനിഫ മരണപ്പെട്ടതായി ഇവരുടെ ഭര്‍ത്താവ് സനൂജ് ബാബു ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. നിരവധിആരാധകരാണ്  ഷാനിഫയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.