രോഗ സാധ്യത: കാനഡയില്‍ ആയിരക്കണക്കിന് ടംബ്ലറുകള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ

By: 600002 On: May 27, 2024, 12:06 PM

 


ഉപയോക്താക്കള്‍ക്ക് Nutrl പ്രൊമോഷണല്‍ സമ്മാനമായി നല്‍കിയ 30 ഓണ്‍സ് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ടംബ്ലര്‍ കപ്പുകള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ. കെമിക്കല്‍, ഇന്‍ജക്ഷന്‍ അപകടസാധ്യതകള്‍ കാരണമാണ് തിരിച്ചുവിളിക്കുന്നത്. ടംബ്ലറുകള്‍ നിര്‍മിക്കുന്ന കമ്പനിയായ സണ്‍സ്‌കോപ്പ് പറയുന്നതനുസരിച്ച് ടംബ്ലറുകള്‍ ഉപയോഗിച്ച് രോഗബാധിതരായ 43 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ്. 

ഏപ്രില്‍ 29 നും മെയ് 17 നും ഇടയില്‍ ഏകദേശം 33,000 ടംബ്ലറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ചില ടംബ്ലറുകളില്‍ ഫോസ്‌ഫെറിക്, സള്‍ഫ്യൂറിക് ആസിഡുകള്‍ അടങ്ങിയ രാസലായനി ഉണ്ടെന്ന് ഹെല്‍ത്ത് കാനഡ പറയുന്നു. ടംബ്ലറില്‍ ദ്രാവകം നിറയുമ്പോള്‍, ഇരുമ്പ്, ക്രോമിയം, നിക്കല്‍ എന്നിവയുടെ അളവ് ഉയരുമെന്നും ഇത് ഗുരുതരമായ രോഗസാധ്യത വര്‍ധിപ്പിക്കുമെന്നും ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി.