രണ്ട് പുതിയ പൈലറ്റ് പ്രോഗ്രാമുകള്‍ക്കായി കമ്മ്യൂണിറ്റി അപേക്ഷകള്‍ സ്വീകരിക്കാനൊരുങ്ങി ഐആര്‍സിസി 

By: 600002 On: May 27, 2024, 11:45 AM

 

 

രണ്ട് പൈലറ്റ് പ്രോഗ്രാമുകള്‍ക്കായി കമ്മ്യൂണിറ്റി അപേക്ഷകള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC).  റൂറല്‍ കമ്മ്യൂണിറ്റി ഇമിഗ്രേഷന്‍, ഫ്രാങ്കോഫോണ്‍ കമ്മ്യൂണിറ്റി ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാമുകള്‍ക്ക് വേണ്ടിയാണ് കമ്മ്യൂണിറ്റി അപേക്ഷകള്‍ സ്വീകരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ പ്രഖ്യാപിച്ച ഈ പ്രോഗ്രാമുകളിലൂടെ പ്രതിവര്‍ഷം 5,500 സ്ഥിര താമസ അപേക്ഷകള്‍ വരെ പ്രോസസ് ചെയ്യുമെന്ന് ഐആര്‍സിസി വ്യക്തമാക്കി. അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

ഓരോ കമ്മ്യൂണിറ്റികളുടെയും സാമ്പത്തിക ആവശ്യങ്ങള്‍, പുതുമുഖങ്ങളെ സഹായിക്കുന്നതിനുള്ള സേവനങ്ങളുടെയും പ്രോഗ്രാമുകളുടെയും ലഭ്യത തുടങ്ങിയ അടിസ്ഥാനമാക്കി പൈലറ്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ മൊത്തം 15 കമ്മ്യൂണിറ്റികളെ തെരഞ്ഞെടുക്കുമെന്ന് വകുപ്പ് വിശദീകരിച്ചു. 

താല്‍പ്പര്യമുള്ള ഓര്‍ഗനൈസേഷനുകള്‍ക്ക് അവരുടെ കമ്മ്യൂണിറ്റികള്‍ക്ക് വേണ്ടി ജൂലൈ 2ന് ശേഷം ഐആര്‍സിസിയില്‍ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ അപേക്ഷകര്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഇതുവരെ ഐആര്‍സിസി വ്യക്തമാക്കിയിട്ടില്ല.