കുട്ടികളുടെയും യുവാക്കളുടെയും സോഷ്യല്‍മീഡിയ ഉപയോഗം പരിമിതപ്പെടുത്താന്‍ തയാറാണെന്ന് ക്യുബെക്ക് പ്രീമിയര്‍

By: 600002 On: May 27, 2024, 10:10 AM

 

 

കുട്ടികള്‍ക്കിടയില്‍ സോഷ്യല്‍മീഡിയ ഉപയോഗം തടയാന്‍ പ്രധാന നടപടികള്‍ സ്വീകരിക്കാന്‍ തയാറാണെന്ന് ക്യുബെക്ക് പ്രീമിയര്‍ ഫ്രാന്‍സ്വേ ലെഗോള്‍ട്ട്. Coalition Avenir Quebec(CAQ) പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ ആഹ്വാനമാണ് പാര്‍ട്ടി ചര്‍ച്ച ചെയ്യുന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. 16 വയസ്സിന് താഴെയുള്ളവര്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യം. ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ലെഗോള്‍ട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ വെര്‍ച്വല്‍ പുഷര്‍ എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ സോഷ്യല്‍ മീഡിയയെ ആസക്തിയുണര്‍ത്തുന്ന ലഹരിപദാര്‍ത്ഥങ്ങളുമായാണ് അദ്ദേഹം താരതമ്യം ചെയ്തത്. 

യുവാക്കള്‍ സോഷ്യല്‍മീഡിയയ്ക്ക് അടിമപ്പെടുന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്ന് ലെഗോള്‍ട്ട് പറഞ്ഞു. യുവാക്കളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ലെഗോള്‍ട്ട് പറഞ്ഞു. പ്രേക്ഷകരെ, വരിക്കാരെ ആശ്രിതരാക്കുക എന്നതാണ് സോഷ്യല്‍മീഡിയയുടെ പ്രവര്‍ത്തനരീതി. ചില നിയന്ത്രണങ്ങള്‍ സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ അത്യാവശ്യമാണെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയാറാണെന്നും ലെഗോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രവിശ്യയിലെ തൊഴിലാളികളുമായുള്ള തൊഴില്‍ചര്‍ച്ചകള്‍ സര്‍ക്കാര്‍ കൗകാര്യം ചെയ്യുന്നത് കാര്യക്ഷമമല്ലെന്നാരോപിച്ച് പാര്‍ട്ടി അംഗങ്ങള്‍ ഒത്തുകൂടിയ വേദിക്ക് പുറത്ത് നിരവധി യൂണിയന്‍ അംഗങ്ങള്‍ പ്രകടനം നടത്തി.