ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാളയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ്

By: 600007 On: May 26, 2024, 8:10 AM

റോമിയോ എന്ന് കേള്‍ക്കുമ്പോള്‍ വിശ്വപ്രസിദ്ധനായ വില്യം ഷേക്സ്പിയര്‍ 16 -ാം നൂറ്റാണ്ടിന്‍റെ അവസാനം പ്രസിദ്ധീകരിച്ച 'റോമിയോ ആന്‍റ് ജൂലിയറ്റ്' എന്ന ദുരന്ത നാടകമായിരിക്കും ആദ്യം ഓര്‍മ്മയിലേക്ക് വരിക. എന്നാല്‍, പറഞ്ഞ് വരുന്നത് മറ്റൊരു റോമിയോയെ കുറിച്ചാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാള എന്ന പദവി ലഭിച്ച മൃഗത്തെ കുറിച്ച്. ഒത്ത ഒരു മനുഷ്യനേക്കാള്‍ ഉയരമുണ്ട് അവന്. ആറ് നാല് ഇഞ്ച്. ഗിന്നസ് വേള്‍ഡ് റെക്കോർഡ് കഴിഞ്ഞ ദിവസം തങ്ങളുടെ എക്സ് അക്കൌണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോയില്‍ ആള്‍ പോക്കത്തില്‍ നില്‍ക്കുന്ന കറുത്ത  നിറമുള്ള കൂറ്റന്‍ കാളെയെ കാണിച്ചു.  

യുഎസിലെ ഒറിഗോണിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണ് റോമിയോയുടെ താമസം. റോമിയോയുടെ ഉയരം 6 അടി 4 ഇഞ്ച് (1.94 മീറ്റർ) ആണ്. അതായത് ഒത്ത ഒരു മനുഷ്യന്‍റെ ഉയരം. ആറ് വയസുള്ള ഹോൾസ്റ്റീൻ ഇനത്തില്‍പ്പെട്ട കാളയാണ് റോമിയോയെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കാളയായി അംഗീകരിച്ചു. നേരത്തെ ഈ റെക്കോര്‍ഡിന് ഉടമയായിരുന്ന ടോമിയോയെക്കാള്‍ 3 ഇഞ്ചിലധികം ഉയരമുണ്ട് റോമിയോയ്ക്ക്. "സ്റ്റിയർ" എന്നത് യുഎസ് പോലുള്ള രാജ്യങ്ങളിൽ വന്ധ്യംകരിച്ച് ഇറച്ചിക്ക് വേണ്ടി വളര്‍ത്തുന്ന കാള ഇനമാണ്. വലിയ ശരീരമാണെങ്കിലും റോമിയോ സൌമ്യനാണെന്ന് ഉടമ മിസ്റ്റി മൂർ പറയുന്നു