നിരന്തര ലൈം​ഗിക പീഡനം, വീഡിയോ ചിത്രീകരിച്ച് ഭീഷണി; 50 കാരനെ കൊലപ്പെടുത്തി 15കാരൻ

By: 600007 On: May 26, 2024, 8:01 AM

 

മുസാഫർനഗർ: മുസാഫർനഗറിൽ 50 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 15കാരൻ കസ്റ്റഡിയിൽ. തന്നെ നിരന്തരം ബലാത്സംഗം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയത്.
ശനിയാഴ്ച കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ കേന്ദ്രത്തിലേക്ക് അയച്ചു. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് കുട്ടിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. കൊല്ലപ്പെട്ട 50കാരൻ 15കാരനെ നിരന്തരമായി ലൈം​ഗിക പീഡനത്തിനിരയാക്കിയെന്നും റെക്കോർഡ് ചെയ്ത അശ്ലീല വീഡിയോ പ്രചിരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് സൂപ്രണ്ട് (റൂറൽ) ആദിത്യ ബൻസാൽ പറഞ്ഞു.