നോര്‍ത്ത് വാന്‍കുവറില്‍ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത് ഹ്യൂണ്ടായ് കാറുകളെ: മുന്നറിയിപ്പ് നല്‍കി ആര്‍സിഎംപി 

By: 600002 On: May 25, 2024, 1:24 PM

 

നോര്‍ത്ത് വാന്‍കുവറില്‍ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷ്ടാക്കള്‍ ഹ്യൂണ്ടായ് കാറുകളെ ലക്ഷ്യമിടുന്നതായി നോര്‍ത്ത് വാന്‍കുവര്‍ ആര്‍സിഎംപി കാര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മോഷണങ്ങള്‍ കൂടുതലായും ക്ലീവ്‌ലാന്‍ഡ്, ഗ്രൗസ്‌വുഡ്‌സ്, ഹാന്‍സ്‌സ്‌വര്‍ത്ത്, ലിന്‍ വാലി എന്നിവടങ്ങളിലാണ് നടക്കുന്നത്. 

റീസൈക്ലിംഗിനായി വില്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മോഷ്ടാക്കള്‍ പലപ്പോഴും കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകള്‍ മോഷ്ടിക്കുന്നതെന്നും ഇവയില്‍ വിലപിടിപ്പുള്ള ലോഹം അടങ്ങിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. 

പുതിയ കാറ്റലിറ്റിക് കണ്‍വെര്‍ട്ടറിന് 100 ഡോളറിനും 200 ഡോളറിനും ഇടയില്‍ ചെലവ് വരും. എന്നാല്‍ ഒന്ന് പ്രൊഫഷണലായി ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ നൂറ് ഡോളറിലുമധികം ചെലവ് വരുമെന്ന് പോലീസ് പറയുന്നു. അതിനാല്‍ മോഷണം തടയാനുള്ള മാര്‍ഗങ്ങള്‍ വാഹനമുടമകള്‍ സ്വീകരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.