കാല്‍ഗറിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലേക്ക് ലൂയിസിലേക്കുള്ള പ്രധാന പാതയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സമ്മര്‍ സീസണില്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കും ഡ്രൈവര്‍മാര്‍ക്കും യാത്രയില്‍ കാലതാമസം നേരിട്ടേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ലേക്ക് ലൂയിസ് ഡ്രൈവ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈയാഴ്ചയാണ് പാര്‍ക്ക്‌സ് കാനഡ ആരംഭിച്ചത്. പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലധികം വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. സമ്മര്‍ സീസണിലുടനീളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലേക്ക് ലൂയിസ് കമ്മ്യൂണിറ്റിയെ മൊറൈന്‍ ലേക്ക് റോഡിലേക്കും ലേക് ലൂയിസ് ലേക്ക്‌ഷോറിലേക്കും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ഇപ്പോഴുള്ള പദ്ധതി സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ഒപ്പം വന്യജീവികള്‍ക്കും ദീര്‍ഘകാലത്തേക്ക് പ്രയോജനപ്പെടുത്താമെന്ന് പാര്‍ക്ക്‌സ് കാനഡ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തിങ്കള്‍ മുതല്‍ ശനി വരെ പകല്‍ സമയങ്ങളില്‍ രാവിലെ 7.30 മുതല്‍ രാത്രി 9 മണി വരെ ഉണ്ടാകും. രാത്രിയിലും ചിലപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായേക്കാമെന്നും പാര്‍ക്ക്‌സ് കാനഡ അറിയിച്ചു.