കണ്‍വീനിയന്‍സ്, ഗ്രോസറി സ്‌റ്റോറുകള്‍ വഴി മദ്യ വില്‍പ്പന ആരംഭിക്കാന്‍ ഒരുങ്ങി ഒന്റാരിയോ 

By: 600002 On: May 25, 2024, 9:55 AM

 


ഒന്റാരിയോയിലെ ചില കണ്‍വീനിയന്‍സ്, ഗ്രോസറി സ്‌റ്റോറുകള്‍ വഴി ബിയര്‍, വൈന്‍, റെഡിമെയ്ഡ് കോക്ക്‌ടെയിലുകള്‍ എന്നിവയുടെ വില്‍പ്പന ആരംഭിക്കുന്നു. മദ്യ വില്‍പ്പന വിപുലീകരിക്കാനുള്ള ഒന്റാരിയോ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ നടപടി. കഴിഞ്ഞ ഡിസംബറില്‍ പ്രവിശ്യ പദ്ധതി സംബന്ധിച്ച് പ്രഖ്യാപിച്ച സമയത്തേക്കാള്‍ 16 മാസം മുമ്പ് ഇത് പ്രാബല്യത്തില്‍ വരും. ബിയറിനും വൈനിനും ഇതിനകം ലൈസന്‍സുള്ള ഗ്രോസറി സ്‌റ്റോറുകള്‍ക്ക് ആഗസ്റ്റ് 1 ന് റെഡി-ടു-ഡ്രിങ്ക് ലഹരിപാനീയങ്ങള്‍ വില്‍ക്കാനും അനുമതി ലഭിക്കും. 

പ്രവിശ്യയിലെ മറ്റെല്ലാ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും പലചരക്ക് വ്യാപാരികള്‍ക്കും ഒക്ടോബര്‍ 31 മുതല്‍ ബിയര്‍, വൈന്‍ തുടങ്ങിയവ വില്‍ക്കാന്‍ കഴിയും.