ഹംബോള്‍ട്ട് ബ്രോങ്കോസ് ബസ് അപകടം: ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവറെ നാടുകടത്താന്‍ ഉത്തരവിട്ടു 

By: 600002 On: May 25, 2024, 8:42 AM

 


ഹംബോള്‍ട്ട് ബ്രോങ്കോസ് ബസ് അപകടത്തില്‍ പ്രതിയായ ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ ജസ്‌കിരത് സിംഗ് സിദ്ധുവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി ബോര്‍ഡ് ഉത്തരവിട്ടു. ഉദ്യോഗസ്ഥര്‍ക്ക് വിവേചനാധികാരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സിദ്ദുവിന്റെ അഭിഭാഷകന്‍ മൈക്കല്‍ ഗ്രീന്‍ തീരുമാനത്തെ എതിര്‍ത്തില്ല. സിദ്ദു കനേഡിയന്‍ പൗരനല്ലെന്നും ഗുരുതരമായ കുറ്റകൃത്യം ചെയ്തുവെന്നും തെളിഞ്ഞതിനാലും നാടുകടത്തല്‍ ഉത്തരവ് അംഗീകരിക്കുന്നതായി അഭിഭാഷകന്‍ അറിയിച്ചു. കാനഡയില്‍ സ്ഥിരതാമസ പദവി ലഭിച്ചിട്ടും കനേഡിയന്‍ പൗരന്‍ അല്ലാത്ത ഒരാളാണ് പെര്‍മനന്റ് റെസിഡന്റ്. 16 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അപകടത്തിന് ഒരു മാസം മുമ്പാണ് സിദ്ദു സ്ഥിര താമസ പദവി നേടിയത്. 

സിദ്ദുവിന്റെ നാടുകടത്തല്‍ നടപടികള്‍ക്ക് മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടിവരുമെന്നും മൈക്കല്‍ ഗ്രീന്‍ കൂട്ടിച്ചേര്‍ത്തു. 2018 ല്‍ സസ്‌ക്കാച്ചെവന്‍ ഹോക്കി ടീം ആണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് 2019 ല്‍ ജസ്‌കിരത് സിംഗ് സിദ്ദുവിനെ എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.