ഗാസയിലെ സൈനിക നടപടി അവസാനിപ്പിക്കണം’; ഉത്തരവിറക്കി അന്താരാഷ്ട്ര നീതിന്യായ കോടതി

By: 600007 On: May 25, 2024, 8:13 AM

തെക്കന്‍ ഗാസയിലെ റഫായില്‍ സൈനിക നടപടി അവസാനിപ്പിക്കാൻ ഇസ്രയേലിനോട് ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി. മേഖലയില്‍ നിന്ന് പിന്മാറണമെന്നും ഇസ്രയേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി.പലസ്തീൻ അപകടത്തിലാണെന്നും ഇസ്രയേല്‍ അവരെ വംശഹത്യ നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലാണ് നടപടി. മൂന്നാമത്തെ തവണയാണ് ഗാസയിലെ മരണങ്ങളും മാനുഷിക ദുരിതങ്ങളും നിയന്ത്രിക്കാനായി 15 അംഗ പാനല്‍ ഉത്തരവിറക്കുന്നത്. ഉത്തരവ് നിയമപരമായി നിലനില്‍ക്കുമെങ്കിലും ഇത് നടപ്പാക്കുന്നതിന് ആവശ്യമായ സേന കോടതിക്കില്ലെന്നതാണ് ഇതിലെ പ്രധാന പ്രശ്‌നം. മാർച്ചിലെ ഉത്തരവ് ഗാസയില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികള്‍ പൂർണമായി വ്യക്തമാക്കിയിരുന്നില്ലെന്ന് ഉത്തരവ് വായിച്ചുകൊണ്ട് പാനൽ തലൻ നവാഫ് സലാം പറഞ്ഞു. എന്നാല്‍ പുതിയ ഉത്തരവില്‍ പോരായ്മകള്‍ ഇല്ലെന്നും നവാഫ് കൂട്ടിച്ചേർത്തു.


 “ഗാസയിലെ സൈനിക നടപടി ഇസ്രയേല്‍ അടിയന്തരമായി അവസാനിപ്പിക്കണം. റാഫയില്‍ ഇനി ആക്രമണം ഉണ്ടായാല്‍ പലസ്തീന്‍ ജനതയ്ക്ക് പൂർണമായ നാശ നഷ്‍ടം സംഭവിച്ചേക്കാം. റാഫയിലെ മാനുഷിക സാഹചര്യം ദുഷ്കരമാണെന്നും,” സലാം വ്യക്തമാക്കി. ഉത്തരവില്‍ ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി നിർദേശിച്ചു. മാനുഷിക സഹായം എത്തിക്കുന്നതിനായി റഫാ അതിർത്തി തുറക്കാനും കോടതിയുടെ ഉത്തരവായിട്ടുണ്ട്.