നായയായി ജീവിച്ച് മടുത്തു ഇനി ഒരു പാണ്ടയോ പൂച്ചയോ ആവണം; 12 ലക്ഷം മുടക്കി നായ കോസ്റ്റ്യൂം ഉണ്ടാക്കിച്ച യുവാവ്

By: 600007 On: May 24, 2024, 9:12 AM

 

ടോക്കോ എന്ന യുവാവിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. ശരിക്കും ഒരു നായയെ പോലെ ജീവിക്കാൻ ഇഷ്ടപ്പെട്ട ഈ ജാപ്പനീസ് യുവാവ് അതിനുവേണ്ടി ചെയ്തത് എന്താണെന്നോ? 12 ലക്ഷം രൂപ മുടക്കി ഒരു നായ കോസ്റ്റ്യൂം അങ്ങ് ഉണ്ടാക്കിച്ചു. എന്നാൽ, ഇപ്പോൾ‌ യുവാവ് പറയുന്നത് തനിക്കൊരു പാണ്ടയോ അല്ലെങ്കിൽ ഒരു പൂച്ചയോ ആയി മാറണം എന്നാണ്. 

‘I want to be an animal’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ടോക്കോ ഒരു നായയെ പോലെ താൻ എങ്ങനെയാണ് ജീവിക്കുന്നത് എന്നത് ആളുകളുമായി പങ്കുവയ്ക്കുന്നു. അതേസമയം തന്നെ നായയായി ജീവിക്കുക എന്നത് വലിയ പ്രയാസമാണ് എന്നാണ് ഇപ്പോൾ ടോക്കോ പറയുന്നത്. നാല് കാലിൽ നടക്കുക എന്നതാണ് അതിൽ ഏറ്റവും പ്രയാസകരമായി ടോക്കോ പറയുന്നത്. മാത്രമല്ല, ഈ നായയുടെ വലിയ കോസ്റ്റ്യൂം വൃത്തിയാക്കുക എന്നത് വലിയ പാടാണ് എന്നും യുവാവ് പറയുന്നു. 


എന്നാൽ, തനിക്ക് നായയെ പോലെ ആകാൻ മാത്രമല്ല ആ​ഗ്രഹം. തനിക്ക് മറ്റ് മൃ​ഗങ്ങളെ പോലെ ആകാനും ആ​ഗ്രഹമുണ്ട് എന്നാണ് ടോക്കോ പറയുന്നത്. അതിൽ പാണ്ടയും പൂച്ചയും കുറുക്കനും ഒക്കെ പെടുന്നു. എന്നാൽ, പൂച്ചയൊക്കെ ചെറിയ ജീവികളാണെന്നും ഒരു മനുഷ്യന് അതുപോലെ നടക്കാൻ പ്രയാസമാണ് എന്നും ടോക്കോ പറയുന്നു. എന്നിരുന്നാലും, പാണ്ടയും പൂച്ചയുമൊക്കെ ആയി മാറാനുള്ള തന്റെ ആ​ഗ്രഹം ടോക്കോ പാടേ ഉപേക്ഷിച്ചിട്ടില്ല. 

അതേസമയം, ടോക്കോ എന്ന പേരിൽ അറിയപ്പെടുന്ന ഈ ജാപ്പനീസ് യുവാവിന്റെ യഥാർത്ഥ പേരും ഐഡന്റിറ്റിയും ആർക്കും അറിയില്ല. അത് വെളിപ്പെടുത്താൻ യുവാവ് ആ​ഗ്രഹിക്കുന്നു