''നിര്‍ബന്ധിത ഫീസ് ഉടന്‍ മരവിപ്പിക്കണം'': ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് വെസ്റ്റ്‌ജെറ്റ് 

By: 600002 On: May 23, 2024, 6:13 PM

 

കനേഡിയന്‍ പൗരന്മാരുടെ യാത്രാ ചെലവ് വര്‍ധിപ്പിക്കുന്ന ഏതെങ്കിലും നിര്‍ബന്ധിത സര്‍ക്കാര്‍ ഫീസുകള്‍, നിരക്കുകള്‍, നയങ്ങള്‍ എന്നിവ ഉടനടി മരവിപ്പിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് വെസ്റ്റ്‌ജെറ്റ്. തങ്ങളുടെ അതിഥികളെ മികച്ച രീതിയില്‍ സേവിക്കുന്നത് വഴി തങ്ങളുടെ വിജയത്തെ പടുത്തുയര്‍ത്തുമ്പോള്‍ യാത്രക്കാരുടെ അഫോര്‍ഡബിളിറ്റി സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സിഇഒ അലക്‌സിസ് വോണ്‍ ഹോയെന്‍ബ്രോച്ച് പറഞ്ഞു. 

എയര്‍പോര്‍ട്ട് വാടക ഈടാക്കുന്നത് നിര്‍ത്താനും വ്യോമയാന അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള കാനഡയുടെ യൂസര്‍-പേ സംവിധാനത്തെക്കുറിച്ച് സമഗ്രമായ അവലോകനം നടത്താനും എയര്‍ലൈന്‍ കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.