കാല്‍ഗറി ജോബ് ഫെയറില്‍ വന്‍ തിരക്ക്; ജോലി അന്വേഷിച്ചെത്തിയവരുടെ എണ്ണം റെക്കോര്‍ഡില്‍ 

By: 600002 On: May 23, 2024, 5:51 PM

 

കാല്‍ഗറിയിലെ ജെനസിസ് സെന്ററില്‍ നടന്ന തൊഴില്‍ മേളയില്‍ ജോലി അന്വേഷിച്ചെത്തിയവരുടെ എണ്ണം കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകള്‍. ഏപ്രില്‍ 13 ന് ടിക്‌ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ റെക്കോര്‍ഡ് ആളുകളാണ് എത്തിയതെന്ന് കാണിക്കുന്നു. 

ജോബ് ഫെയറില്‍ കണ്‍സ്ട്രക്ഷന്‍, ട്രേഡ് ഇന്‍ഡസ്ട്രിയില്‍ ആയിരത്തിലധികം ജോലികള്‍ ലഭ്യമാണ്. കൂടാതെ ഫെഡറല്‍ സര്‍ക്കാരിന്റെ മള്‍ട്ടിജനറേഷന്‍ ടാക്‌സ് ക്രെഡിറ്റ്, ടൂള്‍ റിബേറ്റ് പ്രോഗ്രാം എന്നിവ സംബന്ധിച്ചുള്ള വിദ്യാഭ്യാസ വിവരങ്ങളും നല്‍കി. എന്നാല്‍ ജോബ് ഫെയറില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നഗരത്തിലെ തൊഴില്‍മേഖലകളെക്കുറിച്ച് ആളുകളില്‍ നിരാശ ജനിപ്പിച്ചു. കൂടാതെ നിരവധി ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ ഉള്‍ത്തിരിഞ്ഞു. തെരുഞ്ഞെടുത്ത നിരവധി അവസരങ്ങള്‍ മാത്രമേ ലഭ്യമാകൂ എങ്കില്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ എന്തിനാണ് നീണ്ട ക്യൂവില്‍ കാത്തിക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നു.