പണപ്പെരുപ്പം കുറഞ്ഞെങ്കിലും കാല്‍ഗറി ഫുഡ് ബാങ്കില്‍ ഡിമാന്‍ഡ് ഉയര്‍ന്നു തന്നെ തുടരുന്നു 

By: 600002 On: May 23, 2024, 3:45 PM

 


പണപ്പെരുപ്പം കുറഞ്ഞിട്ടും കാല്‍ഗറി ഫുഡ് ബാങ്കിനുള്ള ഡിമാന്‍ഡ് ഉയര്‍ന്നു തന്നെ തുടരുന്നതായി അധികൃതര്‍. നിലവില്‍ പ്രാദേശിക ഫുഡ് ബാങ്ക് പ്രതിദിനം 700 കുടുംബങ്ങള്‍ക്ക് വരെ സേവനം നല്‍കുന്നുണ്ടെന്ന് സിഇഒ മെലിസ ഫ്രം പറയുന്നു. ഫുഡ് ബാങ്കുകളില്‍ നിന്ന് ഭക്ഷണം ആവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും പിന്തുണ അഭ്യര്‍ത്ഥിക്കുന്നവര്‍ കൂടുതലായും ജോലിയുള്ളവരാണെന്നും ഫ്രം വ്യക്തമാക്കുന്നു. 

കാല്‍ഗറി ഫുഡ് ബാങ്ക് ഉപയോക്താക്കളുടെ എണ്ണം 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതലും നോര്‍ത്തേണ്‍ ഭാഗത്താണ് ഉയര്‍ന്നത്. ജീവിത പ്രതിസന്ധി നേരിടുന്നവര്‍ കൂടുതലായും ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നു.