13 സ്‌കൂള്‍ ബോര്‍ഡുകള്‍ക്ക് ലഭിക്കുന്ന ധനസഹായം കുറയുമെന്ന് ആല്‍ബെര്‍ട്ട ടീച്ചേഴ്‌സ് അസോസിയേഷന്‍

By: 600002 On: May 23, 2024, 2:26 PM

 


വരാനിരിക്കുന്ന അധ്യയന വര്‍ഷത്തില്‍ പ്രവിശ്യയിലെ 13 സ്‌കൂള്‍ ബോര്‍ഡുകള്‍ക്ക് പ്രവിശ്യാ സര്‍ക്കാരില്‍ നിന്നും ധനസഹായം വെട്ടിക്കുറച്ചേക്കാമെന്നും അധ്യാപകരുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്നും ആല്‍ബെര്‍ട്ട ടീച്ചേഴ്‌സ് അസോസിയേഷന്‍(ATA) അറിയിച്ചു. ഓരോ സ്‌കൂള്‍ ബോര്‍ഡിനും അടുത്ത അധ്യയന വര്‍ഷത്തേക്ക് ലഭിക്കാന്‍ പോകുന്ന ഫണ്ടിംഗിന്റെ രൂപരേഖ മെയ് 6 ന് പുറത്തുവിട്ടിരുന്നു. 

ഒകോടോക്‌സ്, ഹൈറിവര്‍, മെഡിസിന്‍ ഹാറ്റ്, ഗ്രാന്‍ഡെ പ്രയറി, പീസ് റിവര്‍, അത്തബാസ്‌ക, കാംറോസ്, മോറിന്‍വില്ലെ എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം ബോര്‍ഡുകള്‍ക്ക് കുറഞ്ഞ ധനസഹായമാണ് ലഭിക്കുക.