2023 ല്‍ ജനസംഖ്യാ നിരക്കില്‍ വളര്‍ച്ച രേഖപ്പെടുത്തി കാല്‍ഗറിയും എഡ്മന്റണും

By: 600002 On: May 23, 2024, 12:50 PM

 


കാനഡയിലെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ കാനഡയിലെ ഏറ്റവും വലിയ നഗരങ്ങളെ മറികടന്ന് കാല്‍ഗറി. 1.6 മില്യണ്‍ പുതിയ ആളുകളെ കൂട്ടിച്ചേര്‍ത്ത് 2023 ജൂലൈ 1 വരെ കാല്‍ഗറിയിലെ ജനസംഖ്യ 1,682,509 ല്‍ എത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള കാനഡയിലെ ആറ് നഗരങ്ങളില്‍ കാല്‍ഗറിയിലെ വളര്‍ച്ചാ നിരക്ക് 5.9 ശതമാനമാണ്. കാല്‍ഗറിയെ പിന്തുടര്‍ന്ന് ആറ് നഗരങ്ങളും ജനസംഖ്യാ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എഡ്മന്റണ്‍(4.1 ശതമാനം), വാന്‍കുവര്‍(4.1 ശതമാനം), ടൊറന്റോ (3.3 ശതമാനം), മോണ്‍ട്രിയല്‍(2.9 ശതമാനം), ഓട്ടവ(2.6 ശതമാനം) എന്നിങ്ങനെ ജനസംഖ്യ വളര്‍ച്ച കൈവരിച്ചു. 

ആല്‍ബെര്‍ട്ടയില്‍ നാല് പ്രധാന നഗരങ്ങളായ കാല്‍ഗറി, എഡ്മന്റണ്‍, ലെത്ത്ബ്രിഡ്ജ്, റെഡ് ഡീര്‍ എന്നിവടങ്ങളില്‍ ജനസംഖ്യ വളര്‍ച്ച കൈവരിച്ചു. ഇന്റര്‍പ്രൊവിന്‍ഷ്യല്‍ കുടിയേറ്റമാണ് ജനസംഖ്യാ വര്‍ധനയ്ക്ക് കാരണമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ പറയുന്നു.