ഫെബ്രുവരി മുതല്‍ കാനഡയില്‍ നിന്നും മോഷ്ടിക്കപ്പെട്ട 1,500 ല്‍ അധികം വാഹനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി കണ്ടെത്തിയതായി ഇന്റര്‍പോള്‍ അറിയിച്ചു. മോഷ്ടിച്ച വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍പോളിന് ഈ വര്‍ഷം ആദ്യം ആര്‍സിഎംപിക്ക് കൈമാറിയിരുന്നു. ഈ ഡാറ്റയുടെ സഹായത്തോടെയാണ് മോഷ്ടിച്ച വാഹനങ്ങള്‍ കണ്ടെത്തിയതെന്നും ഏജന്‍സി അറിയിച്ചു.
മോഷ്ടിച്ച വാഹനങ്ങള്‍ രാജ്യാന്തര സംഘടിത ക്രിമിനല്‍ ഗ്രൂപ്പുകളുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണെന്നും ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജര്‍ഗന്‍ സ്‌റ്റോക്ക് പറയുന്നു. മോഷ്ടിച്ച വാഹനങ്ങള്‍ മയക്കുമരുന്ന് കടത്താന്‍ മാത്രമല്ല, മറ്റ് ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകളിലേക്കുള്ള പണമടയ്ക്കാനും ഉപയോഗിക്കുന്നുണ്ടെന്ന് സ്‌റ്റോക്ക് പറയുന്നു.
ഈ വര്‍ഷം ഇതുവരെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ട പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ കാനഡ ഇടം പിടിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. എസ്‌യുവികളും ക്രോസ്ഓവറുകളും പോലുള്ള വാഹനങ്ങളാണ് കാനഡയില്‍ നിന്നും ഏറ്റവും കൂടുതല്‍ വാഹനമോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത്.