അമേരിക്കയിൽ സഹപ്രവർത്തകർക്ക് നേരെ വെടിവെയ്പ്പ്: രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

By: 600007 On: May 23, 2024, 4:52 AM

 


വാഷിങ്ടൺ: അമേരിക്കയിൽ ജോലിസ്ഥലത്തുണ്ടായ വെടിവെപ്പിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പരിക്കേറ്റു.  പെന്‍സില്‍വാനിയയിലെ ചെസ്റ്ററിലാണ് വെടിവെപ്പ് നടന്നത്. അക്രമിയെ അറസ്റ്റ് ചെയ്‌തെന്ന് ചെസ്റ്റര്‍ പൊലീസ് കമ്മീഷണര്‍ സ്റ്റീവന്‍ ഗ്രെറ്റ്സ്‌കി അറിയിച്ചു. തോക്കുമായി ജോലിസ്ഥലത്തെത്തിയ അക്രമി സഹപ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റോള്‍സ്‌റ്റൈമര്‍ പറഞ്ഞു. 

പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ഡെലവെയര്‍ കൗണ്ടി ലിനനിലാണ് വെടിവെപ്പ് നടന്നതെന്ന് ഡെലവെയര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജാക്ക് സ്റ്റോള്‍സ്‌റ്റൈം പറഞ്ഞു. ഗണ്‍ വയലന്‍സ് ആര്‍ക്കൈവിന്റെ കണക്കനുസരിച്ച് അമേരിക്കയില്‍ ഈ വര്‍ഷം 168 വെടിവെപ്പുകള്‍ നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. നാലോ അതിലധികമോ പേര്‍ വെടിയേറ്റ് മരിക്കുന്ന സംഭവങ്ങളാണ് അധികവും ഉണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു