അപ്രതീക്ഷിത നീക്കം; ബ്രി​ട്ട​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച് റി​ഷി സു​ന​ക്

By: 600007 On: May 23, 2024, 4:47 AM

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​ന​ക്കി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം. സ​ർ​ക്കാ​രി​ന് എ​ട്ട് മാ​സം കാ​ലാ​വ​ധി ബാ​ക്കി നി​ൽ​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സർവേകളിൽ ഇന്ത്യൻ വംശജൻ കൂടിയായ റിഷി സുനക്കിന്റെ പാർട്ടി പിന്നിട്ട് നിൽകുമ്പോഴാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

 റി​ഷി സു​ന​ക്ക് സ​ർ​ക്കാ​രി​ന് 2025 ജ​നു​വ​രി വ​രെ കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്നു. 1945നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ബ്രി​ട്ട​നി​ൽ ജൂ​ലൈ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഇന്ത്യൻ വംശജനായ റിഷി സുനക് 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് അധികാരത്തിൽ ഉണ്ടായിരുന്നതെന്നും, സമ്പദ്ഘടന ശക്തിപ്പെടുത്താൻ തനിക്ക് കഴിഞ്ഞെന്നും സുനക്ക് പ്രതികരിച്ചു.