മെറ്റയുടെ വാര്‍ത്താ ഉള്ളടക്ക നിരോധനം: കാനഡയിലെ പ്രാദേശിക മാധ്യമങ്ങള്‍ക്ക് തിരിച്ചടിയാകുന്നു  

By: 600002 On: May 22, 2024, 6:02 PM

 


മെറ്റയുടെ വാര്‍ത്താ ഉള്ളടക്ക നിരോധനം കാനഡയിലെ പ്രാദേശിക മാധ്യമങ്ങള്‍ക്ക് തിരിച്ചടിയാകുന്നതായി പഠനം. ഫെയ്‌സ്ബുക്കിലൂടെ പ്രേക്ഷകരിലേക്ക് വാര്‍ത്തകള്‍ എത്തിച്ചിരുന്ന പ്രവിശ്യകളിലെ പ്രാദേശിക മാധ്യമസ്ഥാപനങ്ങള്‍ക്ക് വരിക്കാരെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. കനേഡിയന്‍ ഉപയോക്താക്കള്‍ക്കായി ലിബറല്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ന്യൂസ് ആക്ടിന് മറുപടിയായാണ് മെറ്റ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നത് ഓഗസ്റ്റില്‍ നീക്കം ചെയ്തത്. 

ബ്രിട്ടീഷ് കൊളംബിയയിലെ നൗ മീഡിയ ഗ്രൂപ്പ് പറയുന്നതനുസരിച്ച് മെറ്റയുടെ നീക്കം മൂലം കമ്പനിയുടെ പ്രേക്ഷകരും വരുമാനവും കുറഞ്ഞു. പ്രേക്ഷകരില്‍ 70 ശതമാനം നഷ്ടപ്പെട്ടതായി ബേണ്‍സ് പറയുന്നു. 

ഇത് ഒരു മാധ്യമത്തിന്റെ മാത്രം കാര്യമല്ല. കാനഡയിലെ മറ്റ് ദേശീയ ഔട്ട്‌ലെറ്റുകള്‍ക്ക് അവരുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ മുമ്പ് ഉപയോക്താക്കള്‍ ഉപയോഗിച്ചതിന്റെ 64 ശതമാനവും നഷ്ടപ്പെട്ടതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക വാര്‍ത്താ ഔട്ട്‌ലെറ്റുകള്‍ക്ക് അവരുടെ ഫെയ്‌സ്ബുക്ക് എന്‍ഗേജ്‌മെന്റിന്റെ 85 ശതമാനവും നഷ്ടപ്പെട്ടു. നിരോധനത്തെ തുടര്‍ന്ന് നാല് മാസത്തിനുള്ളില്‍ എല്ലാ പ്രാദേശിക വാര്‍ത്താ ഔട്ട്‌ലെറ്റുകളില്‍ പകുതിയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്‌ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തി.