2024 ല്‍ കനനാസ്‌കിസ് കണ്‍ട്രി സന്ദര്‍ശിക്കാം സൗജന്യമായി 

By: 600002 On: May 22, 2024, 2:50 PM

 

മനോഹരമായ സ്ഥലങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്ത് ജീവിതം ആസ്വദിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം. ഈ വര്‍ഷം കനനാസ്‌കിസ് കണ്‍ട്രി സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. സാധാരണ സന്ദര്‍ശകര്‍ കനനാസ്‌കിസ് സന്ദര്‍ശിക്കാന്‍ പാസ് വാങ്ങണം. ഇതില്‍ ഓരോ വാഹനത്തിനും ഈടാക്കുന്ന ഫീസ് ഉള്‍പ്പെടുന്നു. കനനാസ്‌കിസ് കണ്‍ട്രിയില്‍ ഒരു സ്വകാര്യ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് പ്രതിദിനം 15 ഡോളര്‍ അല്ലെങ്കില്‍ പ്രതിവര്‍ഷം 90 ഡോളറാണ് ചെലവാകുന്നത്. 

ഈ സമ്മര്‍ സീസണില്‍ കെ-കണ്‍ട്രി സന്ദര്‍ശിക്കാന്‍ കൂടുതല്‍ അഫോര്‍ഡബിളായ ഓപ്ഷന്‍ തിരയുന്നവര്‍ക്ക് സൗജന്യമായ ഓപ്ഷനാണ് നല്‍കുന്നത്. എല്ലാ മാസവും ഓരോ ബുധനാഴ്ചകളിലാണ് സൗജന്യമായി സന്ദര്‍ശിക്കാനുള്ള സമയം. ജൂണ്‍ 5, ജൂലൈ 3, ഓഗസ്റ്റ് 7, സെപ്റ്റംബര്‍ 4, ഒക്ടോബര്‍ 2, നവംബര്‍ 6, ഡിസംബര്‍ 4 എന്നീ ദിവസങ്ങളില്‍ ആളുകള്‍ക്ക് കനനാസ്‌കിസ് കണ്‍ട്രി സൗജന്യമായി സന്ദര്‍ശിക്കാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.instagram.com/kananaskiscountry/?utm_source=ig_embed&ig_rid=eb68851a-f0dd-45d4-bb6e-8be0d80e6e64 സന്ദര്‍ശിക്കുക.