ആര്‍ബിസിയുമായി സഹകരിച്ച് ഐകിയ കാനഡ 10,000 ഡോളര്‍ വരെയുള്ള ബൈ-നൗ-ലേറ്റര്‍ ലോണുകള്‍ അവതരിപ്പിക്കുന്നു 

By: 600002 On: May 22, 2024, 12:54 PM

 


റോയല്‍ ബാങ്ക് ഓഫ് കാനഡയുമായി സഹകരിച്ച് ഉപയോക്താക്കള്‍ക്കായി പുതിയ പേയ്‌മെന്റ് പ്ലാന്‍ അവതരിപ്പിച്ച് ഐകിയ കാനഡ. പുതിയ പേയ്‌മെന്റ് പ്ലാന്‍ അനുസരിച്ച്, ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് പിന്നീട് പണമടയ്ക്കാം. 10,000 ഡോളര്‍ വരെയുള്ള ബൈ-നൗ-പേ ലേറ്റര്‍ ലോണ്‍ പേയ്‌മെന്റ് രീതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. RBC ഫൈനാന്‍സിംഗ് സേവനം നല്‍കുന്ന Pay Plan  ല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇന്‍-സ്‌റ്റോര്‍ വാങ്ങലുകള്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ പണമടയ്ക്കാന്‍ കഴിയും. 

വാര്‍ഷിക നിരക്കുകള്‍(APR) 0 ശതമാനം മുതല്‍ ആരംഭിക്കുന്നു. നിലവില്‍, ഈ സേവനം സ്‌റ്റോറുകളില്‍ മാത്രമേ ലഭ്യമാകൂ. ജൂണ്‍ മാസം മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. കനേഡിയന്‍ പൗരന്മാര്‍ക്ക് ഫര്‍ണിച്ചറുകളും മറ്റ് ഗൃഹോപകരണങ്ങളും കൂടുതല്‍ ആക്‌സസ് ചെയ്യാനുള്ള സൗകര്യമാണ് ഐകിയ കാനഡ പേ പ്ലാന്‍ വഴി ലക്ഷ്യമിടുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.