ഒന്നിലധികം റെസ്‌റ്റോറന്റുകള്‍ അടച്ചു: റെഡ് ലോബ്‌സ്റ്റര്‍ ബാങ്ക്‌റപ്റ്റന്‍സി പ്രൊട്ടക്ഷന്‍ ഫയല്‍ ചെയ്തു 

By: 600002 On: May 21, 2024, 2:23 PM

 

യുഎസിലെ നിരവധി റെസ്റ്റോറന്റ് ലൊക്കേഷനുകള്‍ അടച്ചതിനെ തുടര്‍ന്ന് യുഎസ് സീഫുഡ്, കാഷ്വല്‍ ഡൈനിംഗ് ശൃംഖലയായ റെഡ് ലോബ്‌സ്റ്റര്‍ ചാപ്റ്റര്‍ 11 ബാങ്ക്‌റപ്റ്റന്‍സി പ്രൊട്ടക്ഷനായി ഫയല്‍ ചെയ്തു. പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ കച്ചവടക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിലവിലെ വായ്പാദാതാക്കളില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ ഡെറ്റര്‍-ഇന്‍-പൊസെഷന്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. 

ലൊക്കേഷനുകള്‍ കുറയ്ക്കുന്നതിനും വാങ്ങാന്‍ താല്‍പ്പര്യമുള്ളവരെ തിരയുന്നതിനും നടപടിക്രമങ്ങള്‍ ഉപയോഗിക്കുമെന്ന് റെഡ് ലോബ്‌സ്റ്റര്‍ പറഞ്ഞു. ഫ്‌ളോറിഡ ആസ്ഥാനമായുള്ള ശൃംഖല കഴിഞ്ഞയാഴ്ച ഡസന്‍ കണക്കിന് യുഎസ് റെസ്‌റ്റോറന്റുകള്‍ അടച്ചതിന് ശേഷമാണ് ബാങ്കറപ്റ്റന്‍സി പ്രൊട്ടക്ഷനായി ഫയല്‍ ചെയ്യുന്നത്.