ഓട്ടക്കാര്‍ക്ക് സൗജന്യമായി ട്രാന്‍സിറ്റ് യാത്ര; കാല്‍ഗറി ട്രാന്‍സിറ്റുമായി സഹകരിച്ച് റണ്‍ കാല്‍ഗറി  

By: 600002 On: May 21, 2024, 11:33 AM

 

മെയ് 26 ഞായറാഴ്ച കാല്‍ഗറിയിലെ റണ്ണേഴ്‌സിന് കാല്‍ഗറി ട്രാന്‍സിറ്റില്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് റണ്‍ കാല്‍ഗറി.  കാല്‍ഗറി ട്രാന്‍സിറ്റുമായി സഹകരിച്ചാണ് പോഗ്രാം സംഘടിപ്പിക്കുന്നത്. റേസ് ബിബ് ധരിച്ചെത്തുന്നവര്‍ക്ക് പ്രോഗ്രാമില്‍ പങ്കെടുക്കാം. സ്റ്റാംപേഡ് ഗ്രൗണ്ടിലേക്കാണ് കോംപ്ലിമെന്ററി യാത്രാ സൗകര്യം ഒരുക്കുന്നത്. 

പങ്കെടുക്കാനെത്തുന്നവര്‍ക്ക് എള്‍ട്ടണ്‍ എല്‍ആര്‍ടി സ്റ്റേഷനില്‍ യാത്രാ സമയം അറിയാന്‍ റണ്ണേഴ്‌സ് എക്‌സ്‌പോയില്‍ കാല്‍ഗറി ട്രാന്‍സിറ്റ് ബൂത്ത് സജ്ജീകരിക്കും. ഡ്രൈവ് ചെയ്ത് എത്തുന്നവര്‍ക്ക്, സ്റ്റാംപേഡ് പാര്‍ക്കില്‍ 18 ഡോളറിന് പരിമിതമായ പാര്‍ക്കിംഗ് ആയിരിക്കും ലഭ്യമാവുകയെന്നും അധികൃതര്‍ അറിയിച്ചു.