സാമ്പത്തിക, വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ അലാസ്‌ക സന്ദര്‍ശിച്ച് ആല്‍ബെര്‍ട്ട പ്രീമിയര്‍ 

By: 600002 On: May 21, 2024, 10:03 AM

 

 

വിക്ടോറിയ ദിനത്തില്‍ അലാസ്‌ക സന്ദര്‍ശിച്ച് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. ആങ്കറേജില്‍ ഗവര്‍ണര്‍ മൈക്ക് ഡണ്‍ലെവിയുമായി ഡാനിയേല്‍ സ്മിത്ത് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ അലാസ്‌കയുമായുള്ള ബിസിനസ് ബന്ധം മെച്ചപ്പെടുത്താനും ഊര്‍ജ ഉല്‍പ്പാദനത്തില്‍ വൈദഗ്ധ്യം പരസ്പരം പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തതായി സോഷ്യല്‍മീഡിയയില്‍ സ്മിത്ത് കുറിച്ചു. അലാസ്‌ക സസ്‌റ്റെയ്‌നബിള്‍ എനര്‍ജി കോണ്‍ഫറന്‍സില്‍ ഗവര്‍ണറുമായുള്ള പാനലില്‍ സ്മിത്തും പങ്കെടുത്തിരുന്നു. 

ഓയില്‍, ഗ്യാസ്, മൈനിംഗ്, നിര്‍ണായക ധാതുക്കള്‍, റിന്യൂവബിള്‍ എനര്‍ജി അഡ്വാന്‍സ്‌മെന്റ്, ഹൈഡ്രജന്‍, ന്യൂക്ലിയര്‍ പൊട്ടന്‍ഷ്യല്‍, CCUS( carbon, capture, utilization, and storage), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുള്‍പ്പെടെ വിപുലമായ വിഷയങ്ങളില്‍ കോണ്‍ഫറന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചു. 

ആല്‍ബെര്‍ട്ടയും അലാസ്‌കയുെ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2023 ല്‍ ഏകദേശം 383 മില്യണ്‍ ഡോളര്‍ ആയിരുന്നു. ഇതില്‍ ഭൂരിഭാഗവും റിഫൈന്‍ഡ് ഓയിലുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് പ്രീമിയര്‍ ഓഫീസ് വ്യക്തമാക്കി. അലാസ്‌കയില്‍ 1,663 തൊഴിലവസരങ്ങളും ആല്‍ബെര്‍ട്ടയില്‍ 2,152 തൊഴിലവസരങ്ങളും വ്യാപാര ബന്ധത്തിലൂടെ സൃഷ്ടിക്കപ്പെട്ടതായി പറയുന്നു.