ടൊറന്റോയില്‍ കനേഡിയന്‍ എഞ്ചിനീയറിംഗ് ഹബ് നിര്‍മിക്കാന്‍ പദ്ധതിയുമായി മെറ്റ; 2,500 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും 

By: 600002 On: May 21, 2024, 9:27 AM

 

 

ടൊറന്റോയില്‍ പുതിയ കനേഡിയന്‍ എഞ്ചിനിയറിംഗ് ഹബ് തുറക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് മെറ്റ. റിമോട്ട്, ഇന്‍-ഓഫീസ് സ്ഥാനങ്ങളിലേക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,500 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിലുള്ള കനേഡിയന്‍ റിയാലിറ്റി ലാബുകളും AI  റിസര്‍ച്ച് ടീമുകളും വികസിപ്പിക്കുന്നതിനൊപ്പം ടൊറന്റോ ഹബ് കാനഡയിലെ ആദ്യ വാട്‌സ്ആപ്പ്, മെസ്സഞ്ചര്‍, റിമോട്ട് പ്രസന്‍സ് എഞ്ചിനിയറിംഗ് ടീമുകള്‍ അവതരിപ്പിക്കും. 

2021 ല്‍ ആരംഭിച്ച 'മെറ്റാവേഴ്‌സ്'  എന്നറിയപ്പെടുന്ന മെറ്റയുടെ പുതിയ വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഹബ് സഹായിക്കും. മെറ്റാവേഴ്‌സിനുള്ളില്‍ ഷെയേര്‍ഡ് വെര്‍ച്വല്‍ എണ്‍വയോണ്‍മെന്റ് ഉപയോക്താക്കള്‍ക്ക് പരസ്പരം പ്രവര്‍ത്തിക്കാനുള്ള സാധ്യത നല്‍കുന്നു. 

ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്, ഇക്കണോമിക് ഡെവലപ്‌മെന്റ്, ജോബ് ക്രിയേഷന്‍ ആന്‍ഡ് ട്രേഡ് വിക് ഫിഡെലി എന്നിവര്‍ പ്രഖ്യാപന വേളയില്‍ പങ്കെടുത്തു.