ഇബ്രാഹിം റ​ഈ​സിയുടെ മരണം; അന്വേഷണത്തിൽ ഇറാനെ സഹായിക്കുമെന്ന് റഷ്യ

By: 600007 On: May 21, 2024, 3:00 AM

 

മോസ്കോ: ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിയും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലഹി​യാ​നും അടക്കം എട്ടു​പേർ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഇറാനെ സഹായിക്കുമെന്ന് റഷ്യ. ഹെലികോപ്ടർ തകർന്നതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ മോസ്കോ തയ്യാറാണെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു പറഞ്ഞു. 

റഷ്യയുടെ യഥാർഥ സുഹൃത്തായിരുന്നു ഇബ്രാഹിം റഈസിയെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് അയച്ച അനുശോചന സന്ദേശത്തിൽ റഷ്യൻ പ്രസിഡൻറ് വ്‌ളാദിമിർ പുടിൻ അനുസ്മരിച്ചിരുന്നു. റഷ്യയും തുർക്കിയയും അടക്കമുള്ള രാജ്യങ്ങൾ നൽകിയ സാ​ങ്കേതിക സഹായം ഉപയോഗിച്ചാണ് കാണാതായ ഹെലികോപ്ടർ കണ്ടെത്തിയത്. 

ഇ​റാ​ൻ- അ​സ​ർ​ബൈ​ജാ​ൻ സം​യു​ക്ത സം​രം​ഭ​മാ​യ ഖി​സ് ഖ​ലാ​സി അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം ത​ബ്രീ​സി​ലേ​ക്ക് പു​റ​പ്പെ​ട്ട ഹെ​ലി​കോ​പ്ട​ർ ഞായറാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപെട്ടത്. ​തെ​ഹ്റാ​നി​ൽ​നി​ന്ന് 600 കി​ലോ​മീ​റ്റ​ർ അ​​ക​ലെ ജു​ൽ​ഫ​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ഇ​ടി​ച്ചി​റ​ക്കുകയായിരുന്നു.