അഭയാർഥി ക്യാമ്പിലെ വീടിനുമേൽ ബോംബിട്ട് ഇസ്രായേൽ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 31 പേര്‍ കൊല്ലപ്പെട്ടു

By: 600007 On: May 20, 2024, 3:52 PM

 

ദുബൈ: റഫയിലേക്ക്​ കൂടുതൽ സൈന്യത്തെ അയച്ച് ആക്രമണം വിപുലപ്പെടുത്തി ഇസ്രായേൽ. ഗസ്സ നുസൈറാത് അഭയാർഥി ക്യാമ്പിലെ വീട്ടിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 31 പേരെ കൊലപ്പെടുത്തി. 20 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ് കൂടുതൽ സൈനിക ബ്രിഗേഡുകളും സന്നാഹങ്ങളും എത്തിച്ച്​ റഫ ഉൾപ്പെടെ ഗസ്സയിൽ ആക്രമണം വിപുലീകരിച്ച്​ ഇസ്രായേൽ. വടക്കൻ, തെക്കൻ ഗസ്സകളിലായി സിവിലിയൻ കുരുതിയും വ്യാപകം. പിന്നിട്ട 24 മണിക്കൂറിനിടെ 64 ഫലസ്തീനികളെ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ 35,456 ആയി. 

വടക്കൻ ഗസ്സയിലെ ജബാലിയയിൽ ഫലസ്തീനികളുടെ 300 വീടുകൾ ഇസ്രായേൽ സൈന്യം തകർത്തു. ജബാലിയയിലെ അൽ ഔദ ആശുപത്രിക്ക് നേരെയും ഷെല്ലാക്രമണം നടന്നു. ഇതോടെ ആശുപത്രിയിൽ നൽകി വന്ന സേവനം താളംതെറ്റി. സഹായ വസ്തുക്കളുമായി വന്ന 3000 ട്രക്കുകളെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇസ്രായേൽ തടഞ്ഞതായി ഗസ്സയിലെ സർക്കാർ മീഡിയ ഹൗസ് അറിയിച്ചു.