ഇന്‍ഡൊനീഷ്യയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക്

By: 600002 On: May 20, 2024, 2:55 PM

 

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ഇന്‍ഡൊനീഷ്യയില്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക്. ഞായറാഴ്ച ദെന്‍പസാറിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ ഇലോണ്‍ മസ്‌കും ഇന്‍ഡൊനീഷ്യന്‍ ആരോഗ്യമന്ത്രി ബുഡി ഗുനാഡി സാദിക്കും ചേര്‍ന്നാണ് സേവനം പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യ മേഖലയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉഗ്രഹ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നത്.