ഹമാസ് നേതാവിനെതിരെയും നെതന്യാഹുവിനെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് പരിഗണിച്ച് അന്താരാഷ്ട്ര കോടതി 

By: 600002 On: May 20, 2024, 2:26 PM

 


ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിലും തുടര്‍ന്നുള്ള ഗാസയിലെ യുദ്ധത്തിലും യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് ഹമാസ് നേതാവ് യഹിയ സിന്‍വാറിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് പരിഗണിക്കുന്നു. 

ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനും മറ്റ് ഉന്നത് ഹമാസ് നേതാക്കള്‍ക്കും അറസ്റ്റ് വാറണ്ട് പരിഗണിക്കുന്നുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ കരിംഖാന്‍ പറഞ്ഞു. ഇസ്രയേല്‍ ഉന്നത നേതാക്കള്‍ക്കെതിരെ അന്താരാഷ്ട്ര കോടതി ആദ്യമായിട്ടാണ് അറസ്റ്റ് വാറണ്ടിനൊരുങ്ങുന്നത്.