ഇബ്രാഹിം റെയ്സിയുടെ മരണം: ദൈവത്തിന്റെ ശിക്ഷയെന്ന വിമര്‍ശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതര്‍

By: 600002 On: May 20, 2024, 2:16 PM


ഹെലികോപ്റ്റര്‍ അപകടത്തിലുള്ള ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം ദൈവത്തിന്റെ ശിക്ഷയെന്ന വിമര്‍ശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതര്‍. അധിക്ഷേപവും അസഭ്യവും നിറഞ്ഞ സ്വരത്തിലാണ് സമൂഹ മാധ്യമങ്ങളിലെ കടുത്ത വിമര്‍ശനം. ജൂതര്‍ക്കും ഇസ്രയേലിനുമെതിരെ സ്വീകരിച്ച കടുത്ത നിലപാടുകളുടെ പേരിലാണ് ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം. അധിക്ഷേപ സ്വരത്തിലാണ് റബ്ബിമാര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്ന ഇബ്രാഹിം റെയ്സിയുടെ മരണം ഇറാന് വലിയ തിരിച്ചടിയാണ്.

ജൂത മത ഗ്രന്ഥത്തിലെ പ്രതിനായകനായ ഹമാനോടാണ് ഇബ്രാഹിം റെയ്സിയെ ഇസ്രയേയിലുള്ളവര്‍ ഉപമിക്കുന്നത്. റെയ്‌സിയുടെ മരണത്തില്‍ ദൈവത്തോട് നന്ദി പറയുന്നതായും റബ്ബിമാര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുണ്ട്. പലസ്തീന്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചതാണ് ഇസ്രയേലിലെ തീവ്ര ദേശീയ വാദികള്‍ക്ക് അവര്‍ ഏറ്റവും വെറുക്കുന്ന നേതാവായി റെയ്‌സി മാറാന്‍ കാരണം.