കാല്‍ഗറിയില്‍ ആദ്യ ആമസോണ്‍ റോബോട്ടിക്‌സ് ഫുള്‍ഫില്‍മെന്റ് സെന്റര്‍ മെയ് 24 ന്  തുറക്കും 

By: 600002 On: May 20, 2024, 12:05 PM

 


ആദ്യ റോബോട്ടിക്‌സ് ഫുള്‍ഫില്‍മെന്റ് സെന്റര്‍ ആരംഭിക്കാനൊരുങ്ങി ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഭീമന്‍ ആമസോണ്‍. 2.8 മില്യണ്‍ സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മിച്ച കേന്ദ്രം മെയ് 24 ന് തുറക്കും. കാനഡയിലെ ആമസോണിന്റെ ഏറ്റവും വലിയ ഫെസിലിറ്റിയായിരുക്കും ഇത്. ആമസോണിന്റെ ആല്‍ബെര്‍ട്ടയിലെ 11 ആമത്തെ ഓപ്പറേഷന്‍ സൈറ്റാണിത്. ഉദ്ഘാടന ചടങ്ങില്‍ മേയര്‍ ജ്യോതി ഗോണ്ടെക്കും ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തും പങ്കെടുക്കും. 

പുതിയ സൈറ്റില്‍ ഇന്നൊവേറ്റീവ് ലോജിസ്റ്റിക്‌സ് ടെക്‌നോളജി ഫീച്ചര്‍ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഏകദേശം 1,500 ജീവനക്കാരെയാണ് കേന്ദ്രത്തില്‍ നിയമിക്കുന്നത്.