ഒന്റാരിയോ കിംഗ്‌സ്റ്റണില്‍ ബക്ക് ബേ ഏരിയയിലെ ബോബ്‌സ് ലേക്കില്‍ സ്പീഡ് ബോട്ടും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായതെന്ന് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് പറഞ്ഞു. സൗത്ത്‌ഫ്രോണ്ടനാക് ടൗണ്‍ഷിപ്പില്‍ നിന്നുള്ള 21 വയസ്സുള്ള യുവതി, എല്‍ജിന്‍ബര്‍ഗില്‍ നിന്നുള്ള 22 വയസ്സുകാരി, സൗത്ത്‌ഫ്രോണ്ടനാക്കില്‍ നിന്നുള്ള 23 വയസ്സുള്ള യുവാവ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഞ്ച് പേരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍പ്പെട്ട ബോട്ടുകളില്‍ ഒന്ന് ഓപ്പണ്‍ ബോ ഫിഷിംഗ് ശൈലിയിലുള്ള ബോട്ടും മറ്റൊന്ന് സ്പീഡ് ബോട്ടുമെന്നുമാണ് പോലീസ് വ്യക്തമാക്കി. അപകടം സംബന്ധിച്ച് അ്‌ന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. മറ്റ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ബോട്ട് സേഫ്റ്റി വീക്കിലാണ് അപകടം നടന്നതെന്നത് ഖേദകരമായ കാര്യമാണെന്ന് ഒപിപി വക്താവ് പറഞ്ഞു. ബോട്ട് സുരക്ഷാ നിയമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.