വീണ്ടും കോവിഡ് വ്യാപനം , 25,900 കേസുകള്‍ സ്ഥിരീകരിച്ചത് രണ്ടാഴ്ചയ്ക്കുള്ളില്‍

By: 600007 On: May 20, 2024, 2:28 AM

സിങ്കപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മേയ് അഞ്ചിനും പതിനൊന്നിനും ഇടയില്‍ കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയര്‍ന്നു. ആദ്യ ആഴ്ചയില്‍ 13,700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ തൊട്ടടുത്ത വാരം രോഗികളുടെ എണ്ണം ഇരട്ടിയായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന്  സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രി ഒങ് യെ കുങ് നിര്‍ദേശിച്ചു. 

അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളില്‍ വ്യാപനം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 250 പേരെയാണ് ഈ ആഴ്ച മാത്രം അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞാഴ്ച 181 രോഗികളാണുണ്ടായിരുന്നത്. കേസുകള്‍ ഇരട്ടിയായാല്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരുടെ എണ്ണം 500-ല്‍ അധികമാകും.