മരണാനന്തരം മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ദാനം ചെയ്യുന്നത് ലോകമെങ്ങുമുള്ള പതിവാണ്. മരിക്കുന്നതിന് മുമ്പോ മരണാനന്തരം ഏറ്റവും അടുത്ത ബന്ധുക്കളോ ഇത്തരം സമ്മതിപത്രങ്ങളിൽ ഒപ്പുവയ്ക്കുന്നു. മരുന്ന് പരീക്ഷണങ്ങളോ അല്ലെങ്കില്‍ ശരീരശാസ്ത്ര പഠനമോ ആണ് ഇത്തരം മൃതദേഹങ്ങളില്‍ ചെയ്യുന്നത്. എന്നാല്‍ തന്‍റെ ഭര്‍ത്താവിന്‍റെ മൃതദേഹം യുഎസ് സൈന്യം സ്ഫോടന പരീക്ഷണത്തിന് ഡമ്മിയായി ഉപയോഗിച്ചുവെന്ന പരാതിയുമായി ഒരു യുവതി ആരോപിച്ചതായി മിറർ റിപ്പോര്‍ട്ട് ചെയ്തു.
2012 ല്‍ ജില്ലിന്‍റെ ഭര്‍ത്താവ് മരണാനന്തരം അവയവ ദാനത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, കടുത്ത മദ്യപാനിയായി അദ്ദേഹം ലിവർ സിറോസിസ് ബാധിച്ചാണ് മരിച്ചത്. ഇതോടെ അവയവദാനം നടക്കില്ലെന്നും പകരം മൃതദേഹം ശാസ്ത്രീയ പഠനത്തിന് നല്‍കാനും ആശുപത്രി അധികൃതര്‍ യുവതിയോട് ആവശ്യപ്പെട്ടു. മദ്യാസക്തിയുടെ ഫലങ്ങളെക്കുറിച്ചും അത് ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പഠിക്കാൻ ഏറ്റവും മികച്ച ശരീരമാണ് തന്‍റെ ഭര്‍ത്താവിന്‍റെതെന്നും അതിനാല്‍ താന്‍ മൃതദേഹം ശാസ്ത്രീയ പഠനത്തിന് നല്‍കിയെന്നും ജിൽ മിററിനോട് പറഞ്ഞു