പത്ത് കനേഡിയന്‍ പൗരന്മാരില്‍ എട്ട് പേര്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള സ്ത്രീയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് ലെഗര്‍ സര്‍വേ റിപ്പോര്‍ട്ട്. കൂടാതെ മൂന്നില്‍ രണ്ട് പേര്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാരണങ്ങള്‍ പരിമിതപ്പെടുത്താന്‍ ഉപയോഗിക്കുന്ന നിബന്ധനങ്ങള്‍ ആഗ്രഹിക്കുന്നില്ല. സ്‌കൂളുകളില്‍ സെക്ഷ്വല്‍ ഓറിയന്റേഷന്‍, ജെന്‍ഡര്‍ ഐഡന്റിറ്റി എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിരോധിക്കുന്നതിന് വേണ്ടിയുള്ള പ്രവിശ്യയുടെ ആശയത്തിന് പിന്നാലെ സപ്പോര്‍ട്ട് ഗണ്യമായി കുറഞ്ഞതായും ലെഗര്‍ സര്‍വേ ചൂണ്ടിക്കാട്ടുന്നു.
മെയ് 10 നും 12 നും ഇടയില്‍ 1545 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. സര്‍വേയില്‍ പങ്കെടുത്ത കനേഡിയന്‍ പൗരന്മാരില്‍ 80 ശതമാനം പേരും ഗര്‍ഭച്ഛിദ്രത്തിനുള്ള സ്ത്രീയുടെ അവകാശത്തെ അനുകൂലിക്കുന്നവരാണെന്ന് കണ്ടെത്തി. ഇതില്‍ 63 ശതമാനം പേരും ശക്തമായി പിന്തുണയ്ക്കുന്നവരാണ്. 11 ശതമാനം പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് പിന്തുണയറിച്ചവരില്‍ ഭൂരിഭാഗവും(84 ശതമാനം മുതല്‍ 76 ശതമാനം വരെ). 55 വയസ്സിന് മുകളിലുള്ള കനേഡിയന്‍ പൗരന്മാരില്‍ മിക്കവരും പിന്തുണയറിച്ചവരാണ്. അമേരിക്കയിലെ ഗര്‍ഭച്ഛിദ്ര ചര്‍ച്ച കാനഡയെ ബാധിക്കുമെന്ന് പകുതിയോളം പേരും വിശ്വസിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി.