കാനഡയില്‍ ടിക് ടോക്ക് ഉപയോഗിച്ച് ചൈന ചാരവൃത്തി നടത്തിയേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്റലിജന്‍സ് മേധാവി

By: 600002 On: May 18, 2024, 9:54 AM

 


ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ഉപയോഗിക്കുന്നതിനെതിരെ കനേഡിയന്‍ പൗരന്മാര്‍ക്ക് പ്രത്യേകിച്ച് കൗമാരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കനേഡിയന്‍ ഇന്റലിജന്‍സ് സര്‍വീസ്(CSIS) മേധാവി ഡേവിഡ് വിഗ്നോള്‍ട്ട്. ലോകമെമ്പാടുമുള്ള ആളുകളില്‍ നിന്നും വ്യക്തിഗത വിവരങ്ങള്‍ നേടാന്‍ ചൈനീസ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ തന്ത്രമുണ്ടെന്ന് അദ്ദേഹം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയില്‍ ടിക് ടോക്ക് ഉപയോഗിക്കാന്‍ ആര്‍ക്കും താന്‍ ശുപാര്‍ശ ചെയ്യില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉപയോക്താക്കളില്‍ നിന്ന് ശേഖരിച്ച ഡാറ്റ ചൈനീസ് സര്‍ക്കാരിന് ലഭ്യമാണെന്ന് ആപ്ലിക്കേഷന്റെ രൂപകല്‍പ്പനയില്‍ നിന്ന് വളരെ വ്യക്തമാണെന്ന് വിഗ്നോ പറഞ്ഞു. 

ചൈനീസ് സര്‍ക്കാരിന്റെ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ വര്‍ധിച്ചുവരുന്ന വിദേശരാജ്യങ്ങളിലെ ഇടപെടലുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന വാര്‍ഷിക റിപ്പോര്‍ട്ട് സിഎസ്‌ഐഎസ് പുറത്തിറക്കി ഒരാഴ്ചയ്ക്ക് ശേഷമാണ് വിഗ്നോള്‍ട്ടിന്റെ പ്രതികരണം വരുന്നത്.